india

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം

By webdesk15

October 01, 2023

കന്നഡ നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച് 48കാരിക്ക് ദാരുണാന്ത്യം. മറ്റൊരാള്‍ പരിക്കേറ്റു ആശുപത്രിയില്‍ ചികിത്സയിലാണ് .വസന്ത പുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണന്റെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അമിതവേഗത്തിലായിരുന്നു നാഗഭൂഷണ് വാഹനം ഓടിച്ചതെന്നും അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് പൊലീസും ചൂണ്ടിക്കാട്ടി .പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തി.