Connect with us

News

നര്‍മ്മവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം.

Published

on

പാലക്കാട്: നടനുംനര്‍മ്മവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു ചലച്ചിത്ര പ്രവര്‍ത്തകനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയില്‍ ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന്‍ പട്ടാമ്പി. മരണവിവരം മേജര്‍ രവി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

പുലിമുരുകന്‍, വെട്ടം, കിളിച്ചുണ്ടന്‍ മാമ്പഴം, മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര എന്നിവ ഉള്‍പ്പെടെ 23ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. നര്‍മ്മപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം.റിലീസ് ചെയ്യാനിരിക്കുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിലാണ് കണ്ണന്‍ പട്ടാമ്പി അവസാനം അഭിനയിച്ചത്.

നടനെന്നതോടൊപ്പം അണിയറ പ്രവര്‍ത്തകനായും സിനിമയില്‍ സജീവമായിരുന്ന കണ്ണന്‍ പട്ടാമ്പി, മേജര്‍ രവി, ഷാജി കൈലാസ്, വി.കെ. പ്രകാശ്, സന്തോഷ് ശിവന്‍, കെ.ജെ. ബോസ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വീണ്ടും ലക്ഷം കടന്ന് സ്വര്‍ണവില

പവന് 1,160 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് വീണ്ടും ലക്ഷം കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,00,760 രൂപയായി ഉയര്‍ന്നു. പവന് 1,160 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയില്‍ 145 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,595 രൂപയായി. 2026ല്‍ ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷം കടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 1.9 ശതമാനം വര്‍ധന രേഖപ്പെടുത്തി, ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,411.14 ഡോളറിലെത്തി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 21 ശതമാനം ഉയര്‍ന്ന് 4,419.90 ഡോളറായി.

വെനിസ്വേലയില്‍ യു.എസ് നടത്തിയ ആക്രമണമാണ് സ്വര്‍ണവില ഉയരുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. ഇതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകത വര്‍ധിച്ചു. വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്കുകള്‍ കുറച്ചതും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്.

Continue Reading

News

അമേരിക്കയെ ധിക്കരിച്ചാല്‍ കടുത്ത നടപടി; വെനസ്വേലക്ക് വീണ്ടും ട്രംപിന്റെ ഭീഷണി

അമേരിക്കയെ ധിക്കരിച്ചാല്‍, കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്റ് ഡല്‍സി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിങ്ടണ്‍: വെനസ്വേലക്ക് വീണ്ടും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ ധിക്കരിച്ചാല്‍, കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇടക്കാല പ്രസിഡന്റ് ഡല്‍സി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നല്‍കി.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ശരിയായത് ചെയ്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് പുതിയ പ്രതികരണം നടത്തിയത്.

വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മദുറോയെ തടങ്കലിലാക്കിയ അമേരിക്കന്‍ നടപടിക്കെതിരെ റോഡ്രിഗസ് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് സൈന്യം കാരക്കാസിനെ ആക്രമിച്ച് മദുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടി മണിക്കൂറുകള്‍ക്ക് പിന്നാലെ റോഡ്രിഗസ് വാഷിംഗ്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത സ്വകാര്യമായി സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം നല്‍കണം. റോഡ്രിഗസ് ഇതിന് തയ്യാറായാല്‍ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അമേരിക്കാകും. ക്രൂഡ് ഓയില്‍ അടക്കമുള്ളവയില്‍ അമേരിക്കയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം- ട്രംപ് ആവശ്യപ്പെട്ടു.

അതേസമയം ട്രംപിന്റെ പ്രസ്താവനകളെ റോഡ്രിഗസ് തള്ളിക്കളഞ്ഞു. വെനസ്വേല ഒരിക്കലും ഒരു കോളനി ആകില്ലെന്ന് റോഡ്രിഗസ് തുറന്നടിച്ചു. രാജ്യത്തിന്റെ സ്വാഭാവിക വിഭവങ്ങള്‍ സംരക്ഷിക്കപ്പെടണം. രാജ്യത്തിന്റെ പ്രതിരോധ നേതൃത്വം മദുറോയുടെ നയങ്ങളില്‍ പ്രതിജ്ഞാബദ്ധമാണെന്നും റോഡ്രിഗസ് വ്യക്തമാക്കി. നിക്കോളാസ് മദുറോ അമേരിക്കയുടെ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് (56) ഏറ്റെടുത്തത്.

Continue Reading

News

മലമ്പുഴ പീഡന കേസ്: സ്‌കൂളിന്റെ ഭാഗത്ത് ഗുരുതര പിഴവ് കണ്ടെത്തി

പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നാണ് അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍.

Published

on

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നാണ് അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍.

ഡിസംബര്‍ 18നാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥി സഹപാഠിയോട് വിവരം തുറന്നു പറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞിരുന്നുവെങ്കിലും, ഇത് പൊലീസിനെയോ ബന്ധപ്പെട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളെയോ അറിയിച്ചില്ല. പകരം ഡിസംബര്‍ 19ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് തലത്തില്‍ നടപടി സ്വീകരിച്ചെങ്കിലും നിയമപരമായ റിപ്പോര്‍ട്ടിങ് വൈകിച്ചു.

പൊലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. സംഭവവിവരം മറച്ചുവെച്ചതിലും പ്രതിയായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിലും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപകനെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കും.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുക്കാനും സാധ്യതയുണ്ട്. മലമ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനില്‍ ആണ് പ്രതി. നവംബര്‍ 29ന് അധ്യാപകന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിദ്യാര്‍ത്ഥിയെ കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലാണ് സംഭവം പുറംലോകമറിഞ്ഞത്.

സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവെച്ചിരിക്കെ, സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും ചുമത്തിയിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending