Culture

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 10 ഫോണുകള്‍

By Test User

June 25, 2019

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും സെന്‍ട്രല്‍ ജയിലില്‍ നിന്നും ഫോണുകള്‍ പിടികൂടിയിരുന്നു. പിടികൂടിയ 10 ഫോണുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ ഒന്‍പത് ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 21 ആയി.

ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 4 തടവുകാരില്‍ നിന്ന് മൊബൈല്‍ഫോണുകള്‍ പിടികൂടിയിരുന്നു. കഞ്ചാവ് ,ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച ജയില്‍ സൂപ്രണ്ട് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകള്‍, ഇയര്‍ഫോണുകള്‍, ചാര്‍ജറുകള്‍ എന്നിവയും പിടികൂടിയിരുന്നു.