വടകര:കണ്ണൂരിലെ ബി.ജെ.പി യുടെ വളര്‍ച്ചക്ക് വേഗത കൂട്ടലാണ് സി.പി.എമ്മിന്റെ പണിയെന്ന് എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് പറഞ്ഞു. വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധത അധര വ്യായാമം മാത്രമാണ്. ബി.ജെ.പിയുടെ ജാഥക്ക് പച്ച വരവതാനി വിരിച്ചത് ഇതിന്റെ ഉദാഹരണമാണ്. എല്ലാം ശരിയാക്കാന്‍ വന്ന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്.

പാഠ പുസ്തക വിതരണം അവതാളത്തിലായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്നും, ഫാസിസ്റ്റ് ഭരണകാലത്ത് ശാഖ എം.എസ്.എഫ് കമ്മിറ്റികളുടെ ചുമതല ഭാരിച്ചതാണെന്നും അദ്ദേഹം സൂചിപ്പിച്ചു മണ്ഡലം പ്രസിഡന്റ്.വി പി ഷംസീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ അഫ്‌നാസ് ചോറോട്, വൈസ് പ്രസിഡന്റ് തന്‍വീര്‍.കെ.വി, യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അന്‍സര്‍ മുകച്ചേരി,ജില്ല വിംഗ് കണ്‍വീനര്‍ അനസ് കടലാട്ട് എന്നിവര്‍ സംസാരിച്ചു. ഷിനൂബ് എന്‍ കെ ,മുജീബ് ഒഞ്ചിയം, എന്‍.പി.വി സഈദ്, റഫ്‌നാസ് മലോല്‍മുക്ക്, ജാബിര്‍ മാങ്ങോട്ട്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി അന്‍സീര്‍ പനോളി സ്വാഗതവും മുനീര്‍ പനങ്ങോട് നന്ദിയും പറഞ്ഞു.