മുസ്‌ലി യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരില്‍ ഇന്ന് യുഡിഎഫിന്റെ പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ മുരളീധരന്‍, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാനൂരിലെത്തും.

പ്രതിഷേധ സംഗമത്തിനെത്തുന്ന നേതാക്കള്‍ മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.