Culture

കണ്ണൂര്‍ സംഘര്‍ഷങ്ങള്‍ക്കു കാരണം ആര്‍എസ്എസിന്റെ ഇടപെടല്‍: മുഖ്യമന്ത്രി

By Web Desk

October 19, 2016

തിരുവനന്തപുരം: കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ആര്‍എസ്എസിന്റെ ഇടപെടലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജനങ്ങള്‍ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും ആര്‍എസ്എസിന്റെ ബോധപൂര്‍വ്വമായ ഇടപെടലാണ് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കണ്ണൂരിലെ സംഘര്‍ഷം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെസി ജോസഫിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങളുടെ എണ്ണത്തില്‍ കണ്ണൂരിന് ആറാം സ്ഥാനം മാത്രമാണ്. ഒന്നാമത് തിരുവനന്തപുരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.