kerala

കണ്ണൂര്‍ പെരിങ്ങോത്ത് യുവാവ് വെടിയേറ്റ് മരിച്ചു

By webdesk17

November 16, 2025

കണ്ണൂര്‍: പെരിങ്ങോം വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. നെല്ലംകുഴി സ്വദേശിയായ സിജോ ആണ് മരിച്ചത്. സംഭവസമയത്ത് കൂടെ ഉണ്ടായിരുന്ന ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എടക്കോം പ്രദേശത്തായിരുന്നു സംഭവം. നായാട്ടിന് പോയ സിജോയും ഷൈനും കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ അബദ്ധവെടിയേറ്റ് സിജോയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സിജോയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.