Culture

കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

By chandrika

November 10, 2017

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ നെല്ലൂന്നിയിലെ സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ജിതേഷിന് നേരെ ആക്രമണമുണ്ടായത്. ജോലി സ്ഥലത്തുവെച്ച് സൂരജിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഏ.കെ.ജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന് സി.പി.എം ആരോപിച്ചു.