kerala

കണ്ണൂരിൽ വിദ്യാർത്ഥിനിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം : പെൺകുട്ടി കുതറിയോടി രക്ഷപ്പെട്ടു

By webdesk15

August 02, 2023

കണ്ണൂർ കക്കാട് വിദ്യാർത്ഥിനിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം.പെൺകുട്ടി കുതറിയോടി രക്ഷപ്പെട്ടു.സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ കാറിലെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് സംഭവം. എതിർ ദിശയിൽ ഓട്ടോറിക്ഷ വരുന്നത് കണ്ട് കാർ തിരികെ പോയെന്നാണ് നാട്ടുകാർ പറയുന്നത്.പകച്ചോടിയ പെൺകുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയിൽ അഭയം തേടി. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.