kerala

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് സമാപിച്ചു

By webdesk15

June 23, 2023

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരുക്കിയ ഹജ്ജ് ക്യാമ്പ് സമാപിച്ചു.ഇന്നലെ വൈകീട്ട് 3.30 ന് 145 തീര്‍ത്ഥാടകരുള്‍പ്പെട്ട അവസാന സംഘം യാത്ര പുറപ്പെട്ടതോടെയാണ് ക്യാമ്പ് ജൂൺ മൂന്നിന് ആരംഭിച്ച ക്യാമ്പ് അവസാനിപ്പിച്ചത്. 14 വിമാനങ്ങളിലായി 2030 പേരാണ് കണ്ണൂരില്‍ നിന്ന് ഹജ്ജിന് പോയത്. ഇതിൽ 1235 സ്ത്രീകളും 795 പുരുഷൻമാരും ഉൾപ്പെടുന്നു.