india

കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് തവണ

By Test User

November 18, 2022

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ സര്‍വീസായ വിവേക് എക്‌സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ട് പ്രാവശ്യം യാത്ര പുറപ്പെടും. കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് വ്യാഴം, ഞായര്‍ ദിവസങ്ങളിലും ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസ് ചൊവ്വ, ശനി ദിവസങ്ങളിലുമായിരിക്കും സര്‍വീസ് നടത്തുന്നത്.

യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണ് ട്രെയിന്‍ ആഴ്ചയില്‍ രണ്ടുതവണയാക്കുന്നത്. സമയക്രമത്തിലും കോച്ച് ഘടനയിലും സ്‌റ്റോപ്പുകളിലും മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദീര്‍ഘ സര്‍വീസ് നടത്തുന്ന വിവേക് എക്‌സ്പ്രസ് 79 മണിക്കൂര്‍ കൊണ്ട് താണ്ടുന്നത് 4234 കിലോമീറ്ററാണ്.