Video Stories

കർണ്ണാടകയിൽ ഭാരത് ജോഡോ യാത്ര കടന്നുപോയ മണ്ഡലങ്ങളിൽ നിന്ന് തുടച്ചു നീക്കപ്പെട്ട് ബി.ജെ.പി

By webdesk15

May 13, 2023

കർണാടക സംസ്ഥാനത്തിലൂടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോയ 21 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ലീഡ് ചെയ്യാനാവാതെ ബി.ജെ.പി . 2018 ലെ തെരഞ്ഞെടുപ്പിൽ ഈ 21 മണ്ഡലങ്ങളിൽ 12 എണ്ണത്തിലും വിജയിച്ചത് ബി.ജെ.പി സ്ഥാനാർത്ഥികളായിരുന്നു. കോൺഗ്രസിന് 5 ഉം ജെഡിഎസിന് നാലും സീറ്റുകൾ ലഭിച്ചിരുന്നു. ഇപ്പോഴത്തെ ഫല സൂചനകൾ അനുസരിച്ച് ഈ 21 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നില്ലെന്ന് മാത്രമല്ല 17 സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുകയും ചെയ്യുന്നു. ജെഡിഎസ് നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. രാഷ്ട്രീയ നിരീക്ഷകനും രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന യോഗേന്ദ്ര യാദവ് ആൺ ഒരു ട്വീറ്റിലൂടെ ഈ വസ്തുത ചൂണ്ടികാണിച്ചിരിക്കുന്നത്.

Bharat Jodo Yatra Impact on the 21 Karnataka Assembly Seats it passed through

2018 score:
Cong 5,
BJP 12,
JDS 4;

2023 leads (11:30am)
Cong 17,
BJP – Nil
JDS 4

— Yogendra Yadav (@_YogendraYadav) May 13, 2023

Advertisement