india

കർണാടകയിൽ ഡെലിവറി ജീവനക്കാരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് അവരുടെ സ്കൂട്ടറിൽ സഞ്ചരിച്ച് രാഹുൽ ഗാന്ധി ; വീഡിയോ വൈറൽ

By webdesk15

May 08, 2023

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബെംഗളൂരുവിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കർണാടകയിൽ ഡെലിവറി ജീവനക്കാരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് അവരുടെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഭക്ഷണ ഡെലിവറി ജീവനക്കാരോടൊപ്പം ലഘുഭക്ഷണം കഴിച്ചാണ് അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞത്. അതിനു ശേഷം ഒരാളുടെ സ്‌കൂട്ടറിൽ കയറിയാണ് രണ്ടു കിലോമീറ്ററോളം സഞ്ചരിച്ച് രാഹുൽ ഗാന്ധി ഹോട്ടലിലേക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസങ്ങളായി കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ബാംഗ്ലൂരിൽ തങ്ങി തുടർച്ചയായ റോഡ് ഷോ നടത്തുന്നതിനിടയിലാണ് രാഹുലിന്റെ ഈ സ്‌കൂട്ടർ യാത്ര കർണാടകയിലെ സാധാരണക്കാരുടെ ഇടയിൽ ചർച്ചയാകുന്നത്. കർണ്ണാടകയിൽ പാർട്ടികളുടെ പ്രചാരണം അവസാനഘട്ടത്തിലാണ്.

.@RahulGandhi ji had a candid conversation with gig workers and delivery partners of Dunzo, Swiggy, Zomato, Blinkit etc at the iconic Airlines Hotel in Bengaluru, today.

Over a cup of coffee and masala dosa, they discussed the lives of delivery workers, lack of stable employment… pic.twitter.com/qYjY7L03sh

— Congress (@INCIndia) May 7, 2023