Stack close-up Gold Bars, weight of Gold Bars 1000 grams Concept of wealth and reserve. Concept of success in business and finance. 3d rendering

kerala

സ്വര്‍ണക്കടത്തു കേസില്‍ കൊടുവള്ളിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

By Test User

October 01, 2020

കൊടുവള്ളി: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍. ഇയാളുടെ ഫോണ്‍വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഇവ കസ്റ്റംസ് പരിശോധിച്ചു വരികയാണ്.

ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്പ് ഡിആര്‍ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.