kerala

മൂടല്‍മഞ്ഞ് കനത്തു; കരിപ്പൂരില്‍ അഞ്ച് വിമാനങ്ങളുടെ യാത്ര തടസപ്പെട്ടു

By web desk 1

October 01, 2021

കൊണ്ടോട്ടി: കനത്ത മൂടല്‍ മഞ്ഞ് കാരണം കരിപ്പൂരില്‍ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. പുലര്‍ച്ചെ ഒരുമണിക്ക് ശേഷം പുറപ്പെടേണ്ടിയിരുന്ന അഞ്ച് വിമാനങ്ങളാണ് വൈകിയത്.

മൂടല്‍ മഞ്ഞ് നീങ്ങിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പുറപ്പെടും. യാത്രക്കാരെ താല്‍കാലികമായി ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.