kerala

കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രൊച്ച് റോഡ് നവീകരണം; എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു

By webdesk18

December 25, 2025

കരിപ്പൂര്‍: കരിപ്പൂര്‍ എയര്‍പോര്‍ട്ട് അപ്രൊച്ച് റോഡിന്റെ (കൊളത്തൂര്‍ ജംഗ്ഷന്‍ മുതല്‍ എയര്‍ പോര്‍ട്ട് വരെ ) 19.35 കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് വേണ്ടി ഇന്ന് ചീഫ് ആര്‍ക്കിടെക് എഞ്ചിനീയര്‍ ബിനു ജി.യുടെ നേതൃത്വത്തില്‍ ഉള്ള എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദര്‍ശിച്ചു. അന്താരാഷ്ട്ര വിമാനതാവളത്തിന്റെ പ്രൗഡിക്ക് അനുയോജ്യമായ രീതിയില്‍ ഈ റോഡ് രണ്ടു ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്. കൊളത്തുര്‍ ജംഗ്ഷനില്‍ സ്ഥാപിക്കുന്ന മെയിന്‍ കവാടം റോഡിന്റെ മുഖഛായ തന്നെ മാറ്റും.

പി വി എ ലത്തീഫ്, നിയുക്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍ യു കെ മുഹമ്മദ്ഷാ, കൗണ്‍സിലര്‍മാരായ അബ്ദുറഹ്‌മാന്‍ എന്ന ഇണ്ണി, നൗഷിദ, ചുക്കാന്‍ ബിച്ചു,. വി.അന്‍വര്‍ നൗഷാദ് മംഗലന്‍, അലി മാസ്റ്റര്‍ തുടങ്ങിയവരും പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടീവ് ഓഫിസര്‍ ബിന്ദു കെ.പി,എ. ഇ ഹിഷാം. എ.പി.,ആര്‍ക്കിടെക്ടര്‍ ആയിശ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു . ഏറെ നാളത്തെ പരിശ്രമമാണ് ഫല പ്രാപ്തിയിലെത്തുന്നത് എന്ന സന്തോഷം പങ്കിടുന്നു.