kerala

കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ടെൻഡറായി; 322 കോടിക്ക് നിർമ്മാണം പൂർത്തിയാക്കും

By webdesk13

December 21, 2023

വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ടെൻഡറായി. 322 കോടി രൂപക്ക് നിർമ്മാണം പൂർത്തിയാക്കുമെന്ന് ഗവാർ കൺസ്ട്രക്ഷൻ കമ്പനി എയർപോർട്ട് അതോറിറ്റിയെ അറിയിച്ചു.

റൺവേ നവീകണത്തിനായി ഭൂമി കൈമാറിയിട്ടും പണികൾ തുടങ്ങാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. 7 കമ്പനികളാണ് ടെണ്ടറിൽ പങ്കെടുത്തത്. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്.

ഒരു മാസത്തിനകം റൺവേ നവീകരണ ജോലികൾ ആരംഭിക്കും. റൺവേ സുരക്ഷ മേഖലയായ രിസയുടെ നീളം കൂട്ടുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി പന്ത്രണ്ടര ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 19 മാസത്തിനകം കരാർ ജോലികൾ പൂർത്തീകരിക്കണമെന്നാണ് വ്യവസ്ഥ . വിമാനപകടത്തിന് പിന്നാലെയാണ് റൺ വേ സുരക്ഷ മേഖലയുടെ നീളം കൂട്ടാൻ തീരുമാനിച്ചത്.