kerala

കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേ 30ന് തുറന്നുകൊടുക്കും

By webdesk14

August 21, 2023

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഭാഗികമായി അടച്ച, റണ്‍വേ 30നു നിയന്ത്രണങ്ങള്‍ നീക്കി 24 മണിക്കൂര്‍ വിമാന സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കും.

റണ്‍വേ റീകാര്‍പറ്റിങ് ജോലികള്‍ക്കായി ഇക്കഴിഞ്ഞ ജനുവരിയിലാണു ഭാഗികമായി അടച്ചത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന സര്‍വീസുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. റണ്‍വേ ബലപ്പെടുത്തുന്ന റീകാര്‍പറ്റിങ്ങും അനുബന്ധ ജോലികളും പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ മാസം അവസാനത്തോടെ പൂര്‍ണമായി തുറക്കുന്നത്.