കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം സി.ബി.ഐ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ് പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സി.ബി.ഐ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. സ്വര്‍ണകടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരെ സിബിഐ വിശദമായി ചോദ്യം ചെയ്യും. ഇതിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.