india

തെരഞ്ഞെടുപ്പ് അടുക്കവെ കർണ്ണാടക ബി.ജെ.പി എം.എൽ എ യുടെ മകന്റെ വീട്ടിൽ നിന്നും 6 കോടി രൂപ പിടിച്ചു.

By webdesk13

March 03, 2023

ചന്നാഗിരി എംഎൽഎയും കർണാടക സോപ്‍സ് ചെയർമാനുമായ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുമാറിൻറെ വീട്ടിൽ നിന്നും 6 കോടി രൂപ പിടിച്ചെടുത്തു. ഐഎഎസ് ഓഫീസറായ പ്രശാന്ത് കുമാർ. ബെംഗളുരു കോർപ്പറേഷനിൽ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്. സോപ്പും ഡിറ്റർജന്‍റും നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കാനുള്ള കരാർ നൽകാൻ 40 ലക്ഷം രൂപ ഒരു കോൺട്രാക്റ്ററിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.

തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് 6 കോടി രൂപ കണ്ടെടുത്തത്  മകൻ പിതാവിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കവേ നടന്ന ഈ  കൈക്കൂലി കേസ് ബി .ജെ.പി യെ വെട്ടിലാക്കിയിരിക്കുകയാണ്