kerala

കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും കടക്കാന്‍ പരിശോധന നിര്‍ബന്ധം; അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

By web desk 1

August 03, 2021

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകയിലും കര്‍ശന നിയന്ത്രണങ്ങള്‍. ഇടുക്കി തിരുവനന്തപുരം അതിര്‍ത്തികളിലാണ് പ്രധാന പരിശോധന. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു തവണ വാക്‌സീന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു. പരിശോധനക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

പാലക്കാട് വാളയാര്‍ ചെക്‌പോസ്റ്റില്‍ കര്‍ശന പരിശോധന അഞ്ചാം തിയതി മുതലാണ്. നിലവില്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം ഇല്ലാത്തവരുടെ ശരീര താപനില നോക്കും. ഉയര്‍ന്ന താപനില ഉള്ളവരെ ചെക്‌പോസ്റ്റില്‍ വെച്ച് കോവിഡ് പരിശോധനക്ക് വിധേയമാക്കും. അഞ്ചാം തീയതിക്ക് ശേഷം ആര്‍ ടി പി സി ആര്‍ ഫലം ഇല്ലാതെ എത്തുന്നവരെ തിരികെ അയക്കുമെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചിട്ടുണ്ട്.