ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, കര്‍ണാടകയിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തില്‍ വരുന്ന അഞ്ചു വര്‍ഷം തങ്ങളെ ആരു ഭരിക്കുമെന്ന വിധി എഴുതും. ശക്തമായ ത്രികോണ മത്സരത്തിനാണ് കര്‍ണാടക ഇക്കുറി സാക്ഷ്യം വഹിക്കുക. കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും കൂടാതെ ജെ.ഡി.എസാണ് മത്സര രംഗത്തുള്ള മറ്റൊരു പാര്‍ട്ടി.

ഗുജാറാത്തിനു ശേഷം കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ വരുന്ന തെരഞ്ഞെടുപ്പ് എന്ന പ്രതേകതയും കര്‍ണാടകയ്ക്കുണ്ട്. ബി.ജെ.പിക്ക് വലിയ ശക്തിയുള്ള ഗുജാറിത്തില്‍ അവസാനം വരെ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവെച്ച കോണ്‍ഗ്രസ്, കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കിഴീല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ആത്മ വിശ്വാസത്തിലാണ്.

സിദ്ധരാമയ്യുടെ വ്യക്തിപ്രഭാവവും ഭരണവിരുദ്ധവികാരമില്ലാത്തതും ലിംഗായത്ത് മഠാധിപതികളുടെ പരസ്യ പിന്തുണയുമാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍. സര്‍വേ ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമായിരിക്കും സംസ്ഥാനത്ത് കാര്യങ്ങള്‍ പ്രവചനം നടത്തിയതും ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളുടെ ആരോപണങ്ങള്‍ വിലപോവത്തതും കോണ്‍ഗ്രസിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

ആകെയുള്ള 225 സീറ്റുകളില്‍ 224 സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. 2654 സ്ഥാനാര്‍ത്ഥികളാണ് നാളെ വിധി തേടുക. 15നാണ് വോട്ടെണ്ണല്‍. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. നിലവില്‍ 119 അംഗളാണ് നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ബി.ജെ.പിക്ക് 42ഉം ജെ.ഡി.എസ്സിന് 29ഉം അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റാണ്. പല സര്‍വേകളും 90 മുതല്‍ 105 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് പ്രവചിച്ചത്.