ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും തോല്‍വിയുടെ കാരണം തങ്ങള്‍ മാത്രമാണെന്നും കര്‍ണാടക മന്ത്രി ഡി.കെ ശിവ്കുമാര്‍ പറഞ്ഞു.

‘രാഹുല്‍ഗാന്ധി അദ്ദേഹത്തിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. തോല്‍വിക്കു കാരണം ഞങ്ങള്‍ മാത്രമാണ്. പ്രാദേശിക നേതൃത്വമാണ്. തെരഞ്ഞെടുപ്പിനെ ശരിയായ രീതിയില്‍ കൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്ക് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. അതു തന്നെ തോല്‍വിക്കു കാരണം’, ശിവകുമാര്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളില്‍ 109 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 71 സീറ്റു ലഭിച്ചത്. 40 സീറ്റുകളാണ് ജെ.ഡി.എസ് നേടിയത്.