india

‘കര്‍ണാടകയുടെ ഭാവി നിര്‍ണയിക്കാനുള്ള സമയമാണിത്’; ബംഗളൂരുവില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ പ്രകാശ് രാജ്

By webdesk14

May 10, 2023

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ പ്രകാശ് രാജ്. ബംഗളൂരു ശാന്തിനഗറിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലാണ് താരം വോട്ട് ചെയ്യാനെത്തിയത്. അതിരാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനവിധി ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

‘കര്‍ണാടകയുടെ ഭാവി നിര്‍ണയിക്കാനുള്ള സമയമാണിത്. ഞാന്‍ വര്‍ഗീയ രാഷ്ട്രീയത്തിനെതിരാണ്. 40 ശതമാനവും അഴിമതിക്കാരായ ആളുകള്‍ക്കെതിരെയാണ് എന്റെ വോട്ട് ചെയ്തത്. നിങ്ങളും മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുക. സമാധാനത്തിന്റെ പൂന്തോട്ടമായി കര്‍ണാടകയെ സംരക്ഷിക്കാന്‍ വോട്ട് ചെയ്യുകയെന്നും പ്രകാശ് രാജ് പറഞ്ഞു.

രാവിലെ 7 മുതല്‍ തുടങ്ങിയ വോട്ടിങ് വൈകീട്ട് 6ന് ആവസാനിക്കും. മെയ് 13ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.