kerala

കോണ്‍ഗ്രസിനും രാഹുലിനും ജനങ്ങള്‍ നല്‍കുന്ന ഐക്യദാര്‍ഢ്യമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം- വി.ഡി സതീശന്‍

By webdesk14

May 13, 2023

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് ജനവികാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വസന്നാഹങ്ങളോടും കൂടി മുഴുവന്‍ കേന്ദ്ര മന്ത്രിമാരും എം.പിമാരും മുഖ്യമന്ത്രിമാരും ചേര്‍ന്നാണ് ബി.ജെ.പിക്കായി പ്രചാരണം നടത്തിയത്. കോണ്‍ഗ്രസിന് ഒറ്റക്ക് ഭരണം നടത്താനുള്ള ക്ലീന്‍ ചീറ്റാണ് ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗീയതക്കും വിദ്വേഷത്തിനും എതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടത്തിനുള്ള പിന്തുണയാണിത്. രാഹുല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് പകരമായി അദ്ദേഹത്തെ ജയിലില്‍ അടക്കാനുള്ള ശ്രമത്തിനെതിരായ ജനവികാരം കൂടിയാണിതെന്നും സതീശന്‍ വ്യക്തമാക്കി.

മോദിക്കും അദാനിക്കും എതിരെ വിരല്‍ചൂണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുലിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടകയിലെ 224 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് നേടിയത്. നിലവില്‍ 100ലധികം സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.