ബംഗളൂരു: വാര്‍ത്തക്കുവേണ്ടി ചാനല്‍ ക്യാമറക്കുമുന്നില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ബെല്ലാരി താലൂക്കിലെ കുര്‍ലഗുണ്ടിലാണ് സംഭവം. ഒരു മിനിറ്റ് നാലു സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ ആത്മഹത്യാനാടകം ആസൂത്രണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ശക്തമായി.
കുരുമ്പാര കുമാരപ്പ എന്ന കര്‍ഷകനാണ് ആത്മഹത്യാശ്രമം നടത്തുന്നത്. വിഷയം കഴിക്കാന്‍ തയാറായി നില്‍ക്കുന്ന ഇയാള്‍ക്കു ചുറ്റും ഒരു സംഘമാളുകള്‍ നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കൈയിലെ പാത്രത്തില്‍ നിന്ന് വിഷം കുടിക്കാന്‍ ശ്രമിക്കുന്ന കര്‍ഷകനെ ചുറ്റുമുള്ളവര്‍ തടയുന്നുണ്ട്. വിഷം കുടിക്കുമ്പോള്‍ ക്യാമറയില്‍ നോക്കരുതെന്ന് ചിലര്‍ ഉപദേശിക്കുന്നതും ദൃശ്യങ്ങള്‍ക്കിടെ കേള്‍ക്കാം.

Watch video: