kerala

കര്‍ണാടക: സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ രാഹുലും പ്രിയങ്കയുമെത്തി

By webdesk13

May 20, 2023

കര്‍ണാടകയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. ഡി.കെ ശിവകുമാര്‍ ബംഗളൂരു എയര്‍പോര്‍ട്ടിലെത്തി ഇരുവരെയും സ്വീകരിച്ചു.

സത്യ പ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി നേതാക്കളാണ് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുള്ളത്. രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക.