india

കര്‍ണാടകയില്‍ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറക്കും

By Test User

August 23, 2021

ബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍. കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും ഇന്ന് തുറക്കും. തമിഴ്‌നാട്ടില്‍ സിനിമാ തിയേറ്ററുകളും ബാറുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

കര്‍ണാടകയില്‍ ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലെ സ്‌കൂളുകളിലാണ് ഇന്ന് മുതല്‍ അധ്യയനം ആരംഭിക്കുന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളോടെ സിനിമ തിയറ്ററുകളും ബാറുകളും ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. തിയറ്ററില്‍ പകുതി ആളുകളെ അനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളിലെ അധ്യയനവും അടുത്ത മാസം ഒന്നിന് അരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.