india

സീറ്റ് തേടി വരുന്നവർ ഇനിവേണ്ട ; കർണാടകയിൽ പോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്

By webdesk15

April 18, 2023

കർണ്ണാടകയിൽ മറ്റു പാർട്ടികളിൽ നിന്ന് സീറ്റ് മോഹിച്ച് കോൺഗ്രസിലേക്ക് വരുന്നവരെ നിയന്ത്രിക്കാൻ തീരുമാനിച്ച് കോൺഗ്രസ്.മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മണന്‍ സാവദിയുമുൾപ്പടെ മുന്മന്ത്രിമാരും എം.എൽ.എ മാരുമുൾപ്പടെ 20 തിലധികം പേരാണ് ഇതുവരെ ബി.ജെ.പി യിൽ നിന്നും കോൺഗ്രസിൽ എത്തിയത്.ഇതോടുകൂടിയാണ് സീറ്റ് തേടി വരുന്നവര്‍ക്ക് ഇനിമുതല്‍ അംഗത്വം നല്‍കില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചത്. മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കൂടി കോൺഗ്രസിൽ എത്തിയതോടെ വലിയ വിജയപ്രതീക്ഷയിലാണ് നേതാക്കൾ.ഷെട്ടറിന്റെ വരവ് ബിജെപിയുടെ കേന്ദ്രങ്ങളില്‍ ഇടിച്ചുകയറാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. മറ്റു പാർട്ടികളിൽ നിന്ന് എത്തിയ പത്തോളം പേർക്ക് ഇതുവരെ സീറ്റ് നൽകി കഴിഞ്ഞു.ഇനി ഉപാധികളില്ലാതെ വരുന്നവരെ മാത്രമേ സ്വീകരിക്കൂ എന്നതാണ് കോൺഗ്രസ് നിലപാട്.