india

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടും; 127 സീറ്റുകള്‍ വരെ കിട്ടുമെന്ന് എബിപി -സിവോട്ടര്‍ സര്‍വേ

By webdesk13

March 29, 2023

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കേ, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. 115 മുതല്‍ 127 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

നിലവില്‍ ഭരണത്തിലുള്ള ബി.ജെ.പി 68 മുതല്‍ 80 സീറ്റുകളിലേക്ക് ചുരുങ്ങും. കര്‍ണാടകയിലെ മറ്റൊരു പ്രബല പാര്‍ട്ടിയായ ജെ.ഡി.എസ് 23 മുതല്‍ 35 സീറ്റുകള്‍ വരെ നേടാമെന്നും സര്‍വേ. സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതാവ് സിന്ധരാമയ്യയുടെ പേരാണ് കൂടുതല്‍ പേരും ഉയര്‍ത്തിക്കാട്ടിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 39.1 ശതമാനം പേര്‍ സിന്ധരാമയ്യെ അനുകൂലിച്ചതായി സര്‍വേ.