india

ബിജെപി യുടെ തോല്‍വിക്ക് കാരണമായി ഞങ്ങൾ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറ്റപ്പെടുത്തുന്നില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

By webdesk15

May 14, 2023

തോല്‍വിയുടെ കാരണമായി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ പോലുള്ള ഘടകങ്ങളെ കുറ്റപ്പെടുത്താതെ ജനവിധിയെ വിനീതമായി അംഗീകരിക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം 2024-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാം വിജയത്തെ തടയില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.കര്‍ണാടകയില്‍ ബിജെപിയുടെ താരപ്രചാരകരില്‍ പ്രധാനിയായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ