india

കെഎസ്ആർടിസിയിൽ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് എക്സ്-സർവീസ്മെൻ അസോസിയേഷൻ

By webdesk15

June 27, 2023

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിൽ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് . കർണാടക എക്‌സ് സർവീസ്‌മെൻ അസോസിയേഷനാണ് ഗഡാഗ് ഡെപ്യൂട്ടി കമ്മീഷണർക്ക് മെമ്മോറാണ്ടം നൽകി.രാജ്യത്തെ സൈനികർക്കും വിമുക്തഭടന്മാർക്കും നൽകുന്ന മദ്യക്കുപ്പികൾ കെഎസ്ആർടിസി ബസുകളിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് എക്‌സ് സർവീസ്‌മെൻ അസോസിയേഷൻ്റെ ആവശ്യം.മുമ്പ് ഇവ ബസുകളിൽ കയറ്റി അയക്കുമായിരുന്നു. എന്നാൽ ചില കണ്ടക്ടർമാർ കുപ്പികൾ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് അസോസിയേഷൻ ആരോപിച്ചു.