india

കരൂര്‍ ദുരന്തം; വിജയ് നല്‍കിയ 20 ലക്ഷം തിരിച്ചുനല്‍കി മരിച്ചയാളുടെ ഭാര്യ

By webdesk18

October 29, 2025

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് വിജയ് നല്‍കിയ ധനസഹായം തിരിച്ചുനല്‍കി യുതി. ദുരന്തത്തില്‍ മരിച്ച രമേശിന്റെ ഭാര്യ സംഗവി പെരുമാള്‍ ആണ് 20 ലക്ഷത്തിന്റെ ചെക്ക് തിരിച്ചയച്ചത്. കരൂരില്‍ നേരിട്ട് എത്താത്തതില്‍ പ്രതിഷേധിച്ചാണ് നീക്കം.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാമല്ലപുരത്തേക്ക് വിളിച്ചുവരുത്തി വിജയ് കാണുന്നതിനെ സിംഗവി എതിര്‍ക്കുന്നുണ്ട്. വിജയ് തന്നെ സന്ദര്‍ശിച്ച് അനുശോചനം അറിയിക്കാത്തതില്‍ താന്‍ അസ്വസ്ഥയാണെന്ന് സംഗവി പറഞ്ഞു. സംഗവിയുടെ ഭര്‍ത്താവ് കൊടങ്കിപ്പട്ടി സ്വദേശിയാണ്. ഒരാഴ്ച മുമ്പാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നതെന്ന് സംഗവി പറഞ്ഞു.

‘ വിജയ് കരൂര്‍ സന്ദര്‍ശിച്ച് എന്നെയും മറ്റ് ദുരിതബാധിതരെയും അനുശോചിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്റെ അറിവില്ലാതെ, ചില ടിവികെ അംഗങ്ങള്‍ എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ചിലരെ തരപ്പെടുത്തി മാമല്ലപുരത്തേക്ക് കൊണ്ടുപോയി. അദ്ദേഹം കരൂര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. ഇത് നിരാശാജനകമാണ്. അതിനാല്‍, ഞാന്‍ പണം തിരികെ നല്‍കി” സിംഗവി പറഞ്ഞു.

37 കുടുംബങ്ങളാണ് വിജയ് നടത്തിയ കൂടിക്കാഴ്ചയില്‍ കരൂര്‍ ദുരന്തത്തിനിരയായവരുടെ മഹാബലിപുരത്ത് എത്തിയിരുന്നത്. കരൂരില്‍ നേരിട്ടുചെന്ന് കുടുംബങ്ങളെ കാണാത്തതില്‍ വിജയ് വിശദീകരണം നല്‍കിയിരുന്നു. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാന്‍ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാന്‍ പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്.