kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 4 വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ വിമര്‍ശിച്ച് കോടതി

By webdesk18

April 10, 2025

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലുവര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ വീണ്ടും ക്രൈംബ്രാഞ്ചിനെതിരെ വിമര്‍ശനവുമായി ഹൈകോടതി. കേസിലെ പല രേഖകളും ഇ.ഡി കസ്റ്റഡിയിലായതിനാലാണ് അന്വേഷണം പൂര്‍ത്തീകരിക്കാനാവാത്തതെന്ന സര്‍ക്കാര്‍ വാദത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ഡി.കെ. സിങ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ഇ.ഡി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെന്ന് കോടതി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള കേസ് സി.ബി.ഐക്ക് വിടേണ്ടതാണെന്നും കോടതി വാക്കാല്‍ പറഞ്ഞു. നിലവിലെ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടമാകാമെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യം പ്രഥമദൃഷ്ട്യ ഇല്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരന്‍ എം.വി. സുരേഷ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.