kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി
കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിക്കേസിൽ സിപിഎം തൃശൂർ ജില്ലാസെക്രട്ടറി എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇ.ഡി കണ്ടുകെട്ടിയവയിൽ ബാങ്ക് അക്കൗണ്ടുകളുമുണ്ട്. ഇതിൽ 73,63000 രൂപ പാർട്ടിയുടെ പേരിലുള്ള സ്വത്തുവകകളാണ്.
കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതോടൊപ്പം തൃശ്ശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ആര്‍ബിഐക്കും ഇഡി നേരത്തെ കൈമാറിയിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറഞ്ഞിരുന്നു. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലായിരുന്നു വിശദീകരണം.
kerala
50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു
വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ആക്രമിച്ചിരുന്ന മകന്‍ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ ആവശ്യപ്രകാരം വീട്ടുകാര്‍ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാര്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്‍ക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്‍ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
പരിക്കിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്‍ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്‌കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. ബംഗളൂരുവില്‍ കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു.
ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
kerala
കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി; വിദ്യാര്‍ഥിനിയുടെ കൈ അറ്റു
വെഞ്ഞാറമ്മൂട് പുത്തന്‍പാലം മാര്‍ക്കറ്റ് ജങ്ഷനിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.
തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുണ്ടായ ഭീകരാപകടത്തില്‍ എംഎല്‍ടി വിദ്യാര്‍ത്ഥിനിയായ യുവതിയുടെ കൈ അറ്റുപോയി. നാഗരുകുഴി സ്വദേശി ഫാത്തിമ (19)യാണ് ഗുരുതരമായി പരിക്കേറ്റത്. വെഞ്ഞാറമ്മൂട് പുത്തന്‍പാലം മാര്‍ക്കറ്റ് ജങ്ഷനിനു സമീപം ഇന്നലെ വൈകിട്ട് 5.30ഓടെയാണ് അപകടം.
പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫാത്തിമയും മറ്റൊരു വിദ്യാര്‍ത്ഥിനിയായ കുറ്റിമൂട് സ്വദേശിയായ ഷബാന (19)യും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെയാണ് പിന്നിലൂടെ എത്തിയ സ്വിഫ്റ്റ് ബസ് മറികടക്കുന്നതിനിടെ തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞുവീണപ്പോള്‍ പിന്നിലിരുന്ന ഫാത്തിമ തെറിച്ചു വീഴുകയും ഈ സമയം കൈയിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ എത്തി ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കൈ തുന്നിച്ചേര്‍ക്കുന്നതിനായി പിന്നീട് ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഷബാനക്കും പരിക്കുകളുണ്ട്.
ഇരുവരും വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലെ എംഎല്‍ടി വിദ്യാര്‍ത്ഥിനികളാണ്.
kerala
നെഹ്‌റുവും ഇന്ത്യയും
. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്നും സമുന്നത ദേശീയനേതാവും ഇന്ത്യയുടെ പ്രഥമവിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുല്‍കലാം ആസാദിനെ നീക്കംചെയ്തിരിക്കയാണ്.
അഡ്വ.സി.ഇ.മൊയ്തീന്‍കുട്ടി
കോണ്‍ഗ്രസ് നേതാക്കളെ ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കി പുതുതലമുറയെ പുതിയചരിത്രം പഠിപ്പിക്കാനുള്ള നീക്കം അണിയറയില്‍ സജീവമാണ്. എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്നും സമുന്നത ദേശീയനേതാവും ഇന്ത്യയുടെ പ്രഥമവിദ്യാഭ്യാസ മന്ത്രിയുമായ മൗലാനാ അബ്ദുല്‍കലാം ആസാദിനെ നീക്കംചെയ്തിരിക്കയാണ്. മുഗള്‍ഭരണ കാലം, മഹാത്മാഗാന്ധിവധം, ആര്‍.എസ്. എസ്. നിരോധനം, ഗുജറാത്ത്കലാപം തുടങ്ങിയവ നേരത്തെ എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍നിന്നും നീക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണവകുപ്പ് നടത്തിയ ചിത്ര പ്രദര്‍ശനത്തില്‍ സമുന്നത ദേശീയനേതാക്കളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും മൗലാന അബ്ദുല്‍കലാം ആസാദിനും സ്ഥാനമുണ്ടായില്ല. അവരുടെ പൈതൃകം മറച്ചുവെക്കാനും തുടച്ചുനീക്കാനുമുള്ള ഗൂഡശ്രമമാണ് ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം നടത്തിയത്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവുംചരിത്രനിഷേധവുമാണ്.
നെഹ്‌റുവിന്റെ ആശയങ്ങള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം ഫാസിസത്തിനും വര്‍ഗീയതയ്ക്കും ഇവിടെ തേരോട്ടം നടത്താന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് നെഹ്റുവിനെ തമസ്‌കരിക്കല്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു നയമായി സ്വീകരിക്കാന്‍ കാരണം. നെഹ്‌റു വളര്‍ത്തിയെടുത്ത ജനാധിപത്യം മതേതരത്വം, സോഷ്യലിസം, സഹിഷ്ണുത, ശാസ്ത്രബോധം, ചേരിചേരാനയം തുടങ്ങിയവയെ ഇല്ലാതാക്കിയാല്‍ മാത്രമേ ഫാസിസത്തിന് വളരാന്‍ സാധിക്കൂ എന്നവര്‍ക്കറിയാം. ജനങ്ങള്‍ക്കിടയില്‍ ബാഹ്യമായ വൈവിധ്യങ്ങളും വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും ഏകത്വത്തിന്റെ ഒരു അടയാളം എല്ലായിടത്തും നിലനിന്നിരുന്നുവെന്ന് നെഹ്‌റു കണ്ടെത്തിയിരുന്നു. ഈ ഏകത്വബോധമാണ് ജ നങ്ങളെ ഒന്നിച്ചു നിര്‍ത്തിയിരുന്നത് എന്ന് നെഹ്‌റു മനസിലാക്കിയിരുന്നു. 10 വര്‍ഷത്തിലധികം ബ്രിട്ടീഷ് ജയിലില്‍ അന്തിയുറങ്ങിയ നെഹ്‌റുവിന്റെ ജീവിതം നിരന്തരസമരങ്ങളുടെയും സഹനങ്ങളുടെയും കഥ പറയുന്നു. നിസ്സഹകരണസമരം മുതല്‍ ക്വിറ്റിന്ത്യാ സമരം വരെയുള്ള കാലഘട്ടമാണ് (1919 മുതല്‍ 1946) ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക കാലഘട്ടം. ആ സമരകാലഘട്ടത്തിന്റെ മൂന്നിലൊരുഭാഗം നെഹ്‌റു ബ്രി ട്ടീഷ് ജയിലിലായിരുന്നു.വിദേശ എഴുത്തുകാരന്‍ ആന്ദ്രെമാലറാവ് ഒരിക്കല്‍ നെഹ്‌റുവിനോട് സ്വതന്ത്ര ഇന്ത്യയില്‍ താങ്കള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് ചോദിക്കുകയുണ്ടായി. ഒരു മതാധിപത്യസമൂഹത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിന്റെ രൂപീകരണവും നടത്തിപ്പും എന്നായിരുന്നു നെഹ്‌റുവിന്റെ മറുപടി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഒട്ടനവധി നിയമനിര്‍മ്മാണങ്ങള്‍ ഇന്ദിരാഗാന്ധിയുടെ കാല ത്തുണ്ടായി. മുതലാളിത്തമല്ല സോഷ്യലിസമാണ് നമ്മുടെ ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് 1969 ല്‍ ബാങ്ക് ദേശസാല്‍ക്കരണം നടപ്പിലാക്കിയത്.
ബാങ്ക് ദേശസാല്‍ക്കരണത്തോടൊപ്പം തന്നെ പ്രിവിപേഴ്സ് നിര്‍ത്തലാക്കിയതും സ്വകാര്യ മേഖലയിലെ ഓയില്‍ കമ്പനികള്‍, സ്റ്റില്‍ കമ്പനികള്‍, കല്‍ക്കരി ഖനികള്‍, തുണിക്കമ്പനികള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ തുടങ്ങിയവയെല്ലാം ദേശസാല്‍ക്കരിച്ചതും സോഷ്യലിസത്തിലേക്കുള്ള ധീരമായ കാല്‍വെപ്പായിരുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ ജോലിക്ക് തുല്യവേതനം എന്ന നിയമം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത് ഇന്ദിരാജിയുടെ തിളക്കമാര്‍ന്ന മറ്റൊരു ഭരണനേട്ടമാണ്. 1976 ല്‍ ഇന്ദിരാഗാന്ധിയാണ് 42-ാം ഭര ണഘടനാഭേദഗതിയിലൂടെ സോഷ്യലിസം, സെക്യുലറിസം എന്നിവ അടിസ്ഥാന തത്വങ്ങളായി ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്. വോട്ടിംഗ് പ്രായം 21ല്‍ നിന്ന് 18 ആക്കിയതും കൂറുമാറ്റ നിരോധന നിയമമുണ്ടാക്കിയതും രാജീവ് ഗാന്ധിയായിരുന്നു. ശാസ്ത്രസാങ്കേതിക രംഗത്തെ വന്‍കുതിച്ചുചാട്ടം രാജീവ്ഗാ ന്ധിയുടെ തിളക്കമാര്‍ന്ന മറ്റൊരു ഭരണനേട്ടമാണ്.
വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തി ജാതി മത വ്യത്യാസമില്ലാതെ ഒട്ടനവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്‍ നേരിടുന്ന കാലഘത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സമസ്ത മേഖലയിലും ഫാസിസ്റ്റ് കടന്നുകയറ്റത്തിന് രാജ്യം സാക്ഷിയാകുന്നു. ജുഡിഷ്യറിയുടെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെടുന്നു. വിദ്വേഷവും മത്രഭാന്തും പാവപ്പെട്ട ജനങ്ങളുടെ മനസിലേക്ക് കുത്തി നിറക്കപ്പെടുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യന്‍ വിഭജിക്കപ്പെടുകയാണ്. ഇതെല്ലാം ഫാസിസ്റ്റ് അജണ്ടകളാണ്. രാഷ്ട്രീയ നേട്ടത്തിനും അധികാരത്തിനും വേണ്ടി ഒരു ജനത ഭിന്നിപ്പിക്കപ്പെട്ടതിന്റെ മുറിവുണക്കി സ്‌നേഹവും സാഹോദര്യവും വളര്‍ത്തി ആ ജനതയെ സംയോജിപ്പിക്കുക എന്ന ചരിത്രകടമ നിര്‍വഹിച്ചുകൊണ്ടാണ് രാഹുല്‍ഗാന്ധി നടത്തിയ ഭാരത്ജോഡോ യാത്ര. ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമാകാതിരിക്കാനും ഇന്ത്യ ഒരു മുതലാളിത്ത രാഷ്ട്രമാകാതിരിക്കാനും കാരണം 1976 ലെ ഭരണഘടനാഭേദഗതിയാണ്. ഒരു പ്രധാനമന്ത്രിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇന്ദിരാഗാന്ധി ഈ രാജ്യത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനയാണത്. അന്യമതവിദ്വേഷം ശക്തിയാര്‍ജ്ജിക്കുന്ന ഫാസിസത്തിന്റെ പിടിയിലമരുന്ന രാജ്യത്തെ രക്ഷിക്കാന്‍ മഹാത്മാവിന്റെ ദര്‍ശനങ്ങളായ സഹിഷ് തക്കും അഹിംസയ്ക്കും മാത്രമേ കഴിയൂ. നെഹ്‌റു അഹമ്മദ് നഗര്‍കോട്ട ജയിലില്‍ വെച്ച് രചിച്ച ലോകപ്രശസ്തഗ്രന്ഥമാണ് ഡിസ്‌കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്‍). നെഹ്‌റു എഴുതി:’ജാതി, മതം, ഭാഷ, ആചാരം, സംസ്‌കാരം ഈ തലങ്ങളിലെല്ലാം ഇവിടെ വൈവിധ്യമുണ്ട്. ബഹു സ്വരത ഇന്ത്യയുടെ സവിശേഷതയാണ്. എല്ലാം ഒരുമിച്ച് പുലരുകയും വളരുകയും ചെയ്യുന്നതാണ് അഭികാമ്യമായ മാര്‍ഗം’. ‘വിവിധ മതക്കാരും വിശ്വാസക്കാരും നിവസിക്കുന്ന ഒരു മതനിരപേക്ഷ രാഷ്ട്രമാണ് നമുക്കാവശ്യം. അതല്ലാതെ മതാടി സ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെടുന്നരാഷ്ട്രമല്ല’.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News12 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala15 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala14 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala13 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

