kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ടുപേരെ അറസ്റ്റ് ചെയ്ത് ഇ.ഡി

By webdesk14

September 04, 2023

കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇഡി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായ പി.പി കിരണ്‍, സതീഷ്‌കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മുന്‍ മന്ത്രി എ.സി മൊയ്തീന്റെ ബിനാമികളെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ എ.സി മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി വീണ്ടും നോട്ടീസ് നല്‍കും.

കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്. പി.പി.കിരണ്‍ 14 കോടി രൂപ തട്ടിയെടുക്കുകയും ഇതില്‍ ഒരു പങ്ക് സതീഷ് കുമാറിന് നല്‍കുകയും ചെയ്‌തെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പറയുന്ന ദിവസം ഹാജരാകുമെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍ നേരത്തെ അറിയിച്ചിരുന്നു.