kerala

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്; അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപമെന്ന് ഇ ഡി റിപ്പോര്‍ട്ട്‌

By webdesk14

September 28, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ വിദേശയാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി വ്യക്തമാക്കി.

90 വയസുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. കളളപ്പണ ഇടപാട് നടന്ന കാലയളവിലാണ് ഈ പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇ.ഡി പറയുന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലെ നോമിനി അറസ്റ്റിലായ പി സതീഷ് കുമാറിന്റെ സഹോദരന്‍ പി ശ്രീജിത്ത് ആണ്. ബാങ്കില്‍ മകന്‍ എന്നാണ് നോമിനിയുടെ ബന്ധം കാണിച്ചിട്ടുളളത്. അതുകൊണ്ട് ഇത് വ്യാജ നോമിനിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു.