kerala

കരുവന്നൂര്‍: ചോദ്യം ചെയ്യലിനിടെ മർദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസിൽ പൊലീസ് പരിശോധന

By webdesk14

September 21, 2023

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയില്‍ കേസ് എടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ പി ആര്‍ അരവിന്ദാക്ഷന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ അരവിന്ദാക്ഷന്‍, ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ചികിത്സ തേടിയത്. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.