kerala

കരുവന്നൂരിലെ പണം പോയത് പിണറായിയുടെ ഓഫിസിലേക്ക്: കെ.സുധാകരന്‍

By webdesk13

April 02, 2024

കള്ളപ്പണത്തിന്റെ തണലില്‍ കരുത്തുനേടുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ആരും കൊള്ള നടത്തിയിട്ടില്ല.

കരുവന്നൂരിലെ രഹസ്യ അക്കൗണ്ടിലൂടെ വരുന്ന കള്ളപ്പണം പിണറായിയുടെ കൈകളിലേക്കും ഓഫീസിലേക്കുമാണ് പോകുന്നത്. സ്വന്തം മകളുടെയും മകന്റെയും താല്‍പര്യത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ആളായി പിണറായി മാറിയെന്ന് കെ.സുധാകരന്‍ പറഞ്ഞു.