kerala

കാസര്‍കോട് 15കാരിയെ കാണാതായ സംഭവം; മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വനത്തിനുള്ളില്‍

By webdesk17

March 09, 2025

കാസര്‍കോട് നിന്ന് കാണാതായ പതിനഞ്ചുകാരിക്കായി വ്യാപക തിരച്ചിലിന് പൊലീസ്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വനത്തിനുള്ളില്‍. പൈവളിഗയ്ക്ക് സമീപ പ്രദേശത്തുള്ള വനത്തിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി പൊലീസ് സംഘം സ്ഥലത്തെത്തി. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തുകയും പൊലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് വ്യാപക തിരച്ചിലിന് പൊലീസ് തയ്യാറായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഉറങ്ങി എഴുന്നേറ്റപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി.

മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.

ഇതേ ദിവസം പ്രദേശവാസിയായ 42കാരനേയും കാണാതായിട്ടുണ്ട്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അതേസമയം പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ക