kerala

കളിക്കുന്നതിനിടെ നീന്തല്‍ക്കുളത്തില്‍ വീണ് കാസര്‍കോട് 3 വയസ്സുകാരന്‍ മരിച്ചു

By webdesk13

July 18, 2023

കളിക്കുന്നതിനിടെ നീന്തല്‍ക്കുളത്തില്‍ വീണ് 3 വയസ്സുകാരന്‍ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാഷിം – തസ്‌ലീമ ദമ്പതികളുടെ മകന്‍ ഹദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരന്‍ ഷാഫിയുടെ വീടിനു മുകളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: അന്‍ഷിക്, ഹഫീഫ. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയില്‍ കണ്ണൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് മകന്‍ മരിച്ച വിവരം പിതാവ് ഹാഷിം അറിഞ്ഞത്.