More

കാസര്‍ഗോഡ് ബേക്കലില്‍ എ.എസ്.ഐക്ക് വെട്ടേറ്റു

By chandrika

January 01, 2019

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേക്കലില്‍ എ.എസ്.ഐക്ക് വെട്ടേറ്റു. പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.

ആക്രമണം നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായുള്ളൂ. ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്‌റ്റേഷനിലെ എ.എസ്.ഐ ജയരാജനെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.