kerala

കാസര്‍കോട്ട് യുവതിയെ കടയ്ക്കുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

By webdesk18

April 08, 2025

കാസര്‍കോട്ട് യുവതിയെ കടയ്ക്കുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ രാമാമൃതം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലായിരുന്നു ആക്രമണം.

രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനായ രാമാമൃതം മദ്യപിച്ച് കടയില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് രാമാമൃതത്തോട് കടമുറി ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്.