Culture

ആക്രമണം ഉണ്ടാകുമെന്ന് രഹസ്യ വിവരം; കാശ്മീരില്‍ ഇന്ത്യ അധിക സൈന്യത്തെ വിന്യസിച്ചു

By Test User

July 28, 2019

കശ്മീര്‍ താഴ്‌വരയില്‍ ഇന്ത്യ അധിക സൈന്യത്തെ വിന്യസിച്ചു. പാകിസ്താനില്‍ നിന്നുള്ള ഭീകരവാദികളുടെ ആക്രമണം ഉണ്ടാകുമെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് 100 കമ്പനി പാരമിലിട്ടറി സൈനികരെ അതായത്, 10,000 സൈനികരെയാണ് ഒറ്റയടിക്ക് ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.

അമര്‍നാഥ് തീര്‍ഥാടനം പരിഗണിച്ച് നാല്‍പതിനായിരം സൈനികരെ ഒരുമാസം മുമ്പ് വിന്യസിച്ചിരുന്നു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവികള്‍ എടുത്തു കളഞ്ഞാല്‍ സംസ്ഥാനത്ത് ഒരുക്കേണ്ട സുരക്ഷാ സന്നാഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗമെന്നാണ് റിപ്പോര്‍ട്ടുകള്‍.