india

ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയ്യാർ ;സംസ്ഥാനപദവി തിരിച്ചു നല്‍കുന്നതില്‍ സമയക്രമം പറയാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

By webdesk15

August 31, 2023

ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കുന്നതില്‍ സമയക്രമം പറയാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.അതേസമയം ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.വോട്ടര്‍ പട്ടിക പുതുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായതായും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അവശേഷിക്കുന്ന നടപടിക്രമങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുകയാണെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ആദ്യം നടത്തുക പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്നും കോടതിയെ അറിയിച്ചു.ജമ്മു കശ്മീരിന് എപ്പോള്‍ സംസ്ഥാന പദവി തിരികെ നല്‍കാന്‍ കഴിയുമെന്ന് കോടതിയെ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.