ശ്രീനഗര്‍: ഉത്തരകശ്മീരിലെ കുപ്‌വാരയില്‍ സൈനിക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്. സൈന്യം തിരിച്ചടിച്ചു. 30 രാഷ്ട്രീയ റൈഫിള്‍സിലെ കാവല്‍ പോസ്റ്റ് ഉന്നമിട്ടാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. അരമണിക്കൂറോളം ശക്തമായ വെടിവെപ്പാണ് ഉണ്ടായത്. സൈന്യത്തിന്റെ നിതാന്ത ജാഗ്രത കാരണം ഭീകരവാദികളുടെ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.