kerala

കാശ്മീരിലെ വാഹനാപകടത്തിൽ മരിച്ചത് പാലക്കാട് സ്വദേശികൾ; ചിറ്റൂരിൽനിന്ന് പോയത് 13 അംഗ സംഘം

By webdesk15

December 06, 2023

കശ്‍മീരിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ച നാല് മലയാളികൾ പാലക്കാട് സ്വദേശികൾ. ചിറ്റൂരിൽനിന്ന് പോയ 13 അംഗ സംഘമാണ് അപകടത്തിൽ പെട്ടത്.നവംബർ 30ന് ട്രെയിൻ മാർഗമാണ് സംഘം കശ്മീരിലേക്ക് തിരിച്ചത്. ഇതിൽ ഏഴ് പേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിറ്റൂർ സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മനോജ്, രജീഷ്, അരുൺ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീർ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തിൽ മരിച്ചു.