ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മറുപടി നല്‍കി നടി കസ്തൂരി.

സോളോയെ പരാജയപ്പെടുത്തരുതെന്ന് പറഞ്ഞ് ദുല്‍ഖറിന്റെ വികാരാധീനമായ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് നടി ട്വിറ്ററില്‍ കുറിപ്പെഴുതിയത്.

സോളോക്കു എല്ലാ പിന്തുണയും നല്‍കുമെന്നും ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത് വരെ സോളോ കാണണമെന്ന് കരുതിയിരുന്നില്ലെന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചത്.

ദുല്‍ഖറിനായി കസ്തൂരി ട്വിറ്ററില്‍ കുറിച്ച കത്ത്

ദുല്‍ഖര്‍,

അടുത്ത കാലത്ത് പറവ എന്ന ചിത്രം കണ്ടിരുന്നു. ചുരുക്കം ചിലര്‍ മാത്രം സഞ്ചരിച്ച വഴികള്‍ തെരഞ്ഞെടുത്ത് ആ ചിത്രത്തോട് താങ്കള്‍ കാണിച്ച സന്നദ്ധത ഞാന്‍ ബഹുമാനിക്കുന്നു.

താങ്കളുടെ വികാരാധീനമായ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുക എന്നതായിരിക്കും.

നമ്മുടെ സര്‍ഗാത്മക കാഴ്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വിവരിച്ച് കൊടുക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. വ്യത്യസ്തമായ കഥ നമ്മുടെ വിപണിയില്‍ വില്‍ക്കുന്നത് അത്യന്തം ദുഷ്‌കരമാണ്. എന്നാല്‍ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. പൊതുജനത്തിന്റെ സ്വീകാര്യതയല്ല. താങ്കള്‍ ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഈ കാരണങ്ങളാണ് താങ്കളുടെ ചിത്രത്തെ വിലമതിക്കുന്നതാക്കി മാറ്റുന്നത്. യാത്ര തുടരുക. ജനങ്ങള്‍ നിങ്ങള്‍ക്കു പിന്നാലെ വരും.