News

ഗുഡല്ലൂരില്‍ കാട്ടാന ആക്രമണം; രണ്ട് പേര്‍ മരിച്ചു

By Manya

March 09, 2026

മലപ്പുറം: ഗുഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. ദേവര്‍ഷോല കാരക്കുന്ന് സ്വദേശികളായ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി തകര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് നാട്ടുകാര്‍ മൃതദേഹങ്ങളുമായി പ്രതിഷേധിക്കുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വന്യജീവി ആക്രമണം ആവര്‍ത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുകയാണ്.