kerala

അട്ടപ്പാടിയില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം, കൊമ്പ് കൊണ്ട് മറിച്ചിടാന്‍ ശ്രമം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By webdesk14

August 04, 2023

അട്ടപ്പാടിയില്‍ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കല്‍ സ്വദേശി രാംകുമാറും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആനയുടെ ആക്രമണത്തില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്നു. രാംകുമാറും 80 വയസ്സുള്ള വയോധികയും രണ്ട് കുട്ടികളടക്കമുള്ളവരുമാണ് കാറിലുണ്ടായിരുന്നത്. പരുപന്തര കരുവടത്ത് മേഖലയില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ രാംകുമാറും കുടുംബവുമ കാറില്‍ സഞ്ചരിക്കുമ്പോഴാണ് കാട്ടാനയുടെ അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. റോഡില്‍ നിലയുറപ്പിച്ച ആന വാഹനം കണ്ട് ഓടിയടുക്കുകയായിരുന്നു. മൂന്ന് തവണയാണ് കൊമ്പില്‍ കോര്‍ത്ത് ഷെവര്‍ലെയുടെ ടവേര കാര്‍ കാട്ടാന ഉയര്‍ത്തിയത്. കാറിന്റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു. കൊമ്പിലുയര്‍ത്തി കാര്‍ നിലത്തടിക്കാഞ്ഞതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്